Latest NewsCricket

കൊഹ്‌ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തി സച്ചിൻ

വളരെ പെട്ടെന്നായിരുന്നു കൊഹ്ലിയുടെ വളര്‍ച്ച

മുംബൈ: ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുമായി തന്നെ താരതമ്യം ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ. തന്നെയും കോഹ്ലിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് സച്ചിന്‍ വ്യക്തമാക്കി. നവി മുംബൈയിലെ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

വളരെ പെട്ടെന്നായിരുന്നു കൊഹ്ലിയുടെ വളര്‍ച്ച. കരിയറിന്റെ ആദ്യകാലത്ത് കണ്ട താരമല്ല ഇപ്പോള്‍ അദ്ദേഹം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ കൊഹ്‌ലി വളരെയേറെ മുന്നേറിക്കഴിഞ്ഞു. ഇപ്പോള്‍ നിങ്ങള്‍ കൊഹ്‌ലിയെ കുറിച്ച് പറയുന്നതു പോലെ കളിച്ച 24 വര്‍ഷം താനും ഇത്തരം താരതമ്യങ്ങള്‍ക്ക് വിധേയനായിരുന്നു. എന്നാല്‍ താന്‍ അവയിലൊന്നും വിശ്വസിച്ചിരുന്നില്ല. ക്രിക്കറ്റ് ആരംഭിച്ച കാലം മുതൽ എല്ലാം തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. 1960, 1970, 1980 എന്നിങ്ങനെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ ബൗളര്‍മാരാണ് ഇവിടെ ഉണ്ടായിരുന്നത്. താന്‍ കളിച്ചിരുന്ന കാലത്തുള്ള ബൗളര്‍മാരല്ല ഇന്നുള്ളത്. അതുകൊണ്ടുതന്നെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button