പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജോൺസണും തമ്മിൽ പ്രണയത്തിലായിട്ട് കുറച്ച് മാസങ്ങളായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ മെയിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതിനു ശേഷം ഡിസംബറിൽ ആണ് ഇരുവരുടെയും വിവാഹമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.
വിവാഹത്തിന് മുന്നോടിയായി പ്രിയങ്കയുടെ ബ്രൈഡൽ ഷവറും കഴിഞ്ഞിരിക്കുന്നു ഇപ്പോൾ. തൂവെള്ള നിറമുള്ള ഗൗൺ അണിഞ്ഞുകൊണ്ട് ബ്രൈഡൽ ഷവറിനു എത്തിയ പ്രിയങ്ക ചോപ്ര അതിസുന്ദരിയായിരിക്കുന്നു. എന്നാൽ പ്രൗഢിയും ലാളിത്യവും ഒരുപോലെ സംഗമിച്ച ഈ ഗൗണിന്റെ വില കേട്ടാൽ ആരുമൊന്നു ഞെട്ടും. 4.4 ലക്ഷം രൂപയാണ് പ്രിയങ്കയെ മാലാഖ തുല്യയാക്കിയ ഈ തൂവെള്ള ഗൗണിന്റെ വില. അതിലുപരി ഈ വസ്ത്രം ഡിസൈൻ ചെയ്തതാകട്ടെ ഹോളിവുഡ് സംവിധായകൻ ഹാർവി വെയ്ൻസ്റ്റൈന്റെ മുൻ ഭാര്യ ജോർജിനാ ചാപ്മാന്റെ ഉടമസ്ഥതയിലുള്ള മാച്ചെസയും.
ന്യൂയോർക്കിലെ അറിയപ്പെടുന്ന ഡിസൈനറാണ് ജോർജിനാ. അതുമാത്രമല്ല കാഴ്ചയിൽ വളരെ ലളിതമെങ്കിലും വിലയിൽ വളരെ മുൻപനായിരുന്നു പ്രിയങ്ക അണിഞ്ഞ ആഭരണങ്ങൾ. 9.5 കോടിയുടെ ആഭരണങ്ങളാണ് താരം പാർട്ടിയിലേക്ക് അണിഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. 2.1 കോടി വില വരുന്ന പ്രിയങ്കയുടെ എന്‍ഗേജ്‌മെന്റ് മോതിരത്തിനു പുറമേയാണ് ഈ ആഭരണങ്ങൾ.
പ്രിയങ്കയുടെ ബ്രൈഡൽ ഷവർ പാർട്ടിയുടെ ചിത്രങ്ങളും അതോടൊപ്പം പ്രിയങ്ക ധരിച്ച വസ്ത്രാഭരണങ്ങളെ കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ വൈറലാക്കുകയാണ്. അമ്മയ്ക്കൊപ്പം പ്രിയങ്ക ആടിപ്പാടി നൃത്തം ചെയ്യുന്ന വീഡിയോയും ആരാധകർ നിര മനസോടെയാണ് സ്വീകരിക്കുന്നത്. ജോധ്പുരിലായിരിക്കും ഇവരുടെ വിവാഹമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു. എന്നാൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി 200 പേർ മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.
Post Your Comments