Latest NewsNews

യമൻ യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ച അടുത്തയാഴ്ച

യെമന്‍: യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യമനിൽ അടുത്തയാഴ്ച തുടക്കമാകും. ചര്‍ച്ചക്ക് അധ്യക്ഷത വഹിക്കുന്നത് ഐക്യരാഷ്ട്രസഭയാണ്. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്തയാഴ്ച യെമനിലെത്തും. ഷിയാ വിമതരായ ഹൂത്തികള്‍ സര്‍ക്കാരിനെ അട്ടിമറിച്ചതു മുതല്‍ തുടങ്ങിയ പ്രശ്‌നം ആഭ്യന്തര യുദ്ധത്തിലേക്കും തുടര്‍ന്ന് സൗദി സഖ്യസേനയുടെ ഇടപെടലിലേക്കും നയിച്ചാണ് ഇവിടെ യുദ്ധം ആരംഭിച്ചത്. തുടർന്ന് സൗദിയും യു എ ഇ യും ഉള്‍പ്പെടുന്ന അറബ് സഖ്യസേന യമനില്‍ യുദ്ധം തുടങ്ങിയതോടെ യമനിലെ സ്ഥിതിഗതികൾ കൈവിടുകയായിരുന്നു.
വലിയ മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യെമനില്‍ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയാണ് മുൻകൈ എടുക്കുന്നത്. യുദ്ധം അവസാനിക്കുമെന്ന് കഴിഞ്ഞയാഴ്ച  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഓഫീസാണ് യെമന്‍ യുദ്ധത്തില്‍ പങ്കാളികളായ അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യെമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവർക്ക്  യുദ്ധമവസാനിപ്പിക്കാനുള്ള അഭ്യര്‍ഥന കൈമാറിയത്. സമാധാന ചര്‍ച്ചയെ ലോകരാഷ്ട്രങ്ങള്‍ പിന്തുണക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button