സുപ്രീംകോടതി ഉത്തരവ് പ്രകാരം സാലറി ചലഞ്ചില്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച് ഒക്ടോബര്‍ മാസത്തിലെ ശമ്പളം കൃത്യസമയത്ത് തന്നെ കൊടുത്തു തീര്‍ക്കുന്നതിനായി ട്രഷറികളില്‍ വേണ്ട പുനര്‍ക്രമീകരണങ്ങള്‍ നടത്തി. വേണ്ട തിരുത്തലുകള്‍ വരുത്തി ബില്ലുകള്‍ സമര്‍പ്പിക്കുന്നതിനായി സ്പാര്ക് സോഫ്റ്റ് വെയറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശമ്പളം വിതരണം കാലതാമസം നേരിടാതെ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനായി നവംബര്‍ 2 ആയ ഇന്നും നാളെയും ട്രഷറികള്‍ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കും. ഡി.ഡി.ഒ മാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് ജില്ലാ ട്രഷറി തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ ഒരുക്കിയിട്ടുണ്ട്. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഒാഫീസറിനേയും നിയമിച്ചുണ്ട്
Post Your Comments