ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി ഹൈദരാബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി രമേശ് രങ്കനാഥിനെ നിയമിച്ചു. ജസ്റ്റീസ് രമേശ് രങ്കനാഥിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബേബി റാണി സത്യവാചകം ചൊല്ലികൊടുത്ത് കൊണ്ടായിരുന്നു സ്ഥാനമേല്‍ക്കല്‍. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.എം. ജോസഫിന്റെ ഒഴിവിലേക്കാണ് ജസ്റ്റീസ് രമേശ് രങ്കനാഥിന്റെ നിയമിച്ചത്. ബംഗളൂരു സര്വകലശാലയില്നിന്നും നിയമ ബിരുദത്തിന് ശേഷം അന്ധ്രാ പ്രദേശ് ഹെെക്കോടതിയില്‍ അഭിഭാഷകനായി അതിനുശേഷം ആന്ധ്രാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി. തുടര്‍ന്ന് 2016ല്‍ രങ്കനാഥിനെ ഹൈദരാബാദ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായും പദവി വഹിക്കുകയുണ്ടായി.
Post Your Comments