തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിക്കുന്ന തുക നവംബര്‍ മാസം മുതല്‍ വകമാറ്റാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നോണ്‍ ഡിപ്പാര്‍ട്ട്മെന്റ് റിക്കവറി, എല്‍.ഐ.സി, നാഷണല്‍ പെന്‍ഷന്‍ സ്കീം എന്നീ ഇനങ്ങളിലായി മാസം തോറും പിടിക്കുന്ന 10 കോടിയോളം രൂപ കോര്‍പറേഷന്‍ വക മാറ്റിക്കൊണ്ടിരിക്കുകയാണ്. 500 കോടിയോളം രൂപ ഇതിനകം ഇത്തരത്തില്‍ ജീവനക്കാരില്‍ നിന്ന് പിടിച്ചത് വക മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ ശമ്ബളത്തില്‍ നിന്ന് റിക്കവറി ചെയ്യുന്ന തുക യഥാസ്ഥാനത്ത് അടയ്ക്കാത്തത് മൂലം നിരവധി ജീവനക്കാര്‍ക്ക് എല്‍.ഐ.സി പോളിസിയും ആനുകൂല്യവും നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ പി.എഫ് തുക വക മാറ്റുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് ഹൈക്കോടതിയില്‍ കേസുമായെത്തിയത്. യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. ശശിധരനും യൂണിയനംഗങ്ങളും നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിടിച്ച തുക മുഴുവന്‍ എന്ന് അടച്ച് തീര്‍ക്കുമെന്നും അടക്കാത്തത് മൂലമുണ്ടായ പലിശയും പിഴപ്പലിശയും കെ.എസ്.ആര്‍.ടി.സി നല്‍കണമെന്നുള്ള ആവശ്യത്തില്‍ മൂന്നാഴ്ച്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് സര്‍ക്കാരിനോടും കെ.എസ്.ആര്‍.ടി.സിയോടും കോടതി പറഞ്ഞു
Post Your Comments