തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിയായ സരിതാ എസ് നായരുടെ പീഡന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഔദ്യോഗിക വസതികളില്‍ വച്ച് ഇരുവരും തന്നെ പീഡിപ്പിച്ചു എന്നായിരുന്നു സരിതയുടെ പരാതി. കേസില്‍ സരിതയുടെ മൊഴി നാളെ എടുക്കാനിരിക്കെയാണ് അറസ്റ്റ് ഉടനെ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നാളെ വൈകിട്ട് 4 നാണ മൊഴി രേഖപ്പെടുത്തുക. അതേസമയം ക്രെംബ്രാഞ്ചിന് നല്‍കിയ പ്രാഥമിക മൊഴി തന്നെ സരിത ആവര്‍ത്തിച്ചാല്‍ കേസ് ശക്തമാകും.
കഴിഞ്ഞ മാര്‍ച്ചിലാണ് സരിത ക്രൈംബ്രാഞ്ചിനു മുമ്പാകെ മൊഴി നല്‍കിയത്. എന്നാല്‍ ഇനി മെഴിമാറ്റി പറയുക എന്നത് ദുഷ്‌കരമായതുകൊണ്ട് തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയായാലുടന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍ എന്നിവരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്യും.
ഐ.പി.സി 377, പണം കൈപ്പറ്റിയതിന് ഐ.പി.സി 420 എന്നീ വകുപ്പുകളാണ് ഉമ്മന്‍ ചാണ്ടിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗം ഐ.പി.സി 376, സ്ത്രീത്വത്തെ അപമാനിക്കുക ഐ.പി.സി 354, ഫോണിലൂടെ ശല്യം ചെയ്യുക എന്നീ കേരള പൊലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
2012ലെ ഹര്‍ത്താല്‍ ദിനത്തില്‍ ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ്ഹൗസില്‍ വച്ച് കെ.സി.വേണുഗോപാല്‍ പീഡിപ്പിച്ചെന്നുമായിരുന്നു സരിത പരാതി നല്‍കിയിരുന്നത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ സരിതയുടെ മൊഴി സത്യമാണോയെന്ന് ഉറപ്പാക്കുകയാണ് എന്ന ദൗത്യവും ക്രൈംബ്രാഞ്ചിനു മുന്നിലുണ്ട്.
Post Your Comments