ബംഗളൂരു: ബിജെപി സ്ഥാനാർഥി കാലുമാറി കോണ്‍ഗ്രസില്‍ ചേക്കേറി. രാമനഗര ഉപതെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥാനാർഥിയുടെ കൂറുമാറ്റം. ഇതോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യയും മണ്ഡലത്തിലെ ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ അനിതാ കുമാരസ്വാമി വിജയം ഏറെക്കുറെ ഉറപ്പിച്ച സ്ഥിതിയായി. ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന എല്‍. ചന്ദ്രശേഖര്‍, വ്യാഴാഴ്ചയാണു മത്സരത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു മുന്‍ തട്ടകമായ കോണ്‍ഗ്രസിലേക്കു മടങ്ങിയത്.
നാളെയാണ് ഇവിടെ വോട്ടെടുപ്പ്. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും ബി.എസ്. യെഡിയൂരപ്പ ഉള്‍പ്പെടെ നേതാക്കളാരും തന്റെ പ്രചാരണത്തിന് എത്തിയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എം. ലിങ്കപ്പയുടെ മകനായ ചന്ദ്രശേഖര്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി. തന്നെ ബലിയാടാക്കുകയാണു ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments