റായ്പുര്‍: ഛത്തീസ്ഗഡില്‍ 19 സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ലോക്സഭാംഗം താമ്രാഥ്വാജ് സാഹു, പ്രമുഖ ഛത്തീസ്ഗഡ് ഗായിക മംമ്ത ചന്ദ്രശേഖര്‍ എന്നിവര്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ ഭാര്യ രേണു ജോഗിക്കു സീറ്റില്ല. രേണുവിന്റെ സീറ്റായ കോട്ടയില്‍ മുന്‍ പോലീസ് ഓഫീസര്‍ വിഭോര്‍ സിംഗാകും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുക. ഇതോടെ 90 സീറ്റുകളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി.
Post Your Comments