ചെന്നൈ : നടൻ കമൽ ഹാസൻ രൂപീകരിച്ച പാർട്ടിയായ മക്കള്‍ നീതി മയ്യത്തിൽ സ്ഥാനാര്‍ത്ഥികളെ തേടുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സ്ഥാനാര്‍ത്ഥികൾക്കായി പൊതുജനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്. പാര്‍ട്ടി അംഗങ്ങളല്ലാത്തവര്‍ക്കും സ്ഥാനാര്‍ഥിത്വത്തിന് അപേക്ഷിക്കാം.
തെരഞ്ഞെടുപ്പു സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളെ അവസാനമായി നിശ്ചയിക്കുക.തമിഴ്നാട്ടിലെ 39 സീറ്റുകളിലേക്കും പുതുച്ചേരിയിലെ ഒരു സീറ്റിലേക്കും മത്സരിക്കുന്നതിനാണ് പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷാപത്രവിതരണം ഫെബ്രുവരി 28-ന് ആരംഭിക്കും. മാര്‍ച്ച് ഏഴുവരെ അപേക്ഷിക്കാം. 10,000 രൂപയാണ് അപേക്ഷാഫീസ്. അടുത്ത തലമുറയ്ക്കുവേണ്ടി പുതിയൊരു തമിഴ്നാടിനെ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിതെന്ന് കമല്‍ പറഞ്ഞു. 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും പാർട്ടി മത്സരിക്കുമെന്ന് കമൽ അറിയിച്ചിരുന്നു.
Post Your Comments