Latest NewsIndia

ബിജെപി നേതാവിനേയും സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തി

വെടിയേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ജമ്മു: ജമ്മുകശ്മീരില്‍ ബി.ജെ.പി നേതാവിനേയും സഹോദരനേയും വെടിവെച്ച് കൊലപ്പെടുത്തി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹര്‍ സഹോദരന്‍ അജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകം നടത്തിയവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സ്വന്തമായി കട നടത്തുന്ന ഇവര്‍ രാത്രി എട്ട് മണിയോടെ കടയടച്ച് മടങ്ങുമ്പോഴാഴിയിരുന്നു ആക്രമണം. ഇവര്‍ക്ക് സമീപം എത്തിയ അക്രമികള്‍ ഇവര്‍ക്ക് നേരെ തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

ഇവരുടെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെടിയേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കൗള്‍ കൊലപാതകത്തെ അപലപിച്ചു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ ഭീകരവാദികളാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button