Latest NewsKerala

എ.ടി.എം കവർച്ച; പ്രതികൾ രാജസ്ഥാനില്‍ പിടിയില്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ പൊലീസിന് വ്യാപകമായ അന്വേഷണത്തിന് പരിമിതിയുണ്ട്

ചാലക്കുടി: എ.ടി.എം കവർച്ചയ്ക്ക് പിന്നിലെ പ്രതികൾ രാജസ്ഥാനില്‍ പിടിയിലായതായ് സൂചന കൊരട്ടി, തൃപ്പൂണിത്തുറയിലെ ഇരുമ്ബനം എന്നിവിടങ്ങളിലെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപയാണ് സംഘം കവർച്ച ചെയ്തത്. ഇവര്‍ക്ക് കവര്‍ച്ചയില്‍ നേരിട്ട് ബന്ധമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. രാജസ്ഥാനിലെ ഭരത്പൂര്‍, ഹരിയാനയിലെ മേവാഡി എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതില്‍ അഞ്ചു പേരുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ പൊലീസിന് വ്യാപകമായ അന്വേഷണത്തിന് പരിമിതിയുണ്ട്. തൃപ്പൂണിത്തുറ സി.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് എസ്.ഐ രനീഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡുമാണ് ഉത്തരേന്ത്യയില്‍ അന്വേഷണം നടത്തുന്നത്.
പൊലീസിന് മറ്റു പ്രതികളുടെ സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല. നിരക്ഷരരും ഗ്രാമീണരുമുള്ള ഈ നാട്ടില്‍ നിന്ന് പ്രതികളെ കീഴടക്കി മടങ്ങാനാകില്ലെന്നാണ് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ചുപേര്‍ രാജസ്ഥാന്‍, ഹരിയാന സ്വദേശികളാണ്. ഈ രണ്ട് പ്രദേശങ്ങളിലെയും നാട്ടുകാരുടെ കുലത്തൊഴില്‍ തന്നെ പിടിച്ചുപറിയും മോഷണവുമാണ്.ഗ്യാസ് കട്ടിംഗിലും കൊള്ളയിലും ഇവര്‍ മിടുക്കരാണ്. എ.ടി.എമ്മിലെ ഒരു രൂപ പോലും കത്താതെ ഗ്യാസ് കട്ടര്‍ കൊണ്ട് മെഷിന്‍ മുറിച്ചെടുത്ത് 15 മിനിറ്റിനുള്ളില്‍ സ്ഥലം വിടാന്‍ ഇവര്‍ക്കാകും. ഒരു ദിവസം തന്നെ ഒന്നിലധികം എ.ടി.എമ്മുകള്‍ തകര്‍ക്കാനാകും. 15 മിനിറ്റ് കൊണ്ട് ഒരു എ.ടി.എം തകര്‍ത്ത് അടുത്ത കേന്ദ്രങ്ങളിലെത്തും. അന്യസംസ്ഥാനക്കാരായ ആരെങ്കിലും ഇവരുടെ ഗ്രാമത്തിലെത്തിയാല്‍ അഞ്ചു മിനിറ്റിനുള്ളില്‍ 50 ലേറെ പേര്‍ ഇവരെ വളയും. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്മാരായ ഇവരെ പിടികൂടുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button