Latest NewsInternational

ചെവി വേദനയുമായി എത്തിയ വീട്ടമ്മയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

തായ്വാന്‍: 52 കാരിയുടെ ചെവിക്കുള്ളില്‍ നിന്നും 4 ഇഞ്ച് നീളമുള്ള പഴുതാരയെ പുറത്തെടുത്തു. ചെവിക്കുള്ളില്‍ എന്തോ ഇഴയുന്നതുപോലെ അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീ ചാങ് ഗുംഗ് മെമ്മോറിയല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പഴുതാരയെ കണ്ടെത്തിയത്.

ഡോക്ടര്‍ ക്യു സെംഗ്മിംഗ് നടത്തിയ പരിശോധനയിലാണ് ചെവിക്കുള്ളില്‍ ജീവനുള്ള പഴുതാരയുള്ളതായി മനസ്സിലാക്കിയത്. തുടര്‍ന്ന് പഴുതാര ചെവിക്കകത്ത് കടിക്കാതിരിക്കാന്‍ അനസ്തറ്റിക് സ്‌പ്രേ പ്രയോഗിച്ചശേഷം ചവണയുപയോഗിച്ച് വിജയകരമായി പഴുതാരയെ പുറത്തെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button