തിരുവനന്തപുരം: തുണിക്കടകളിലെ ജീവനക്കാർക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം. ഇതു സംബന്ധിച്ച നിയമ ഭേദഗതി നടപ്പാക്കി തുടങ്ങി. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്സ്റ്റൈല്‍ സെയില്‍സ് മേഖലയിലെ ജീവനക്കാര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമോ അനുമതിയോ നല്‍കിയിരുന്നില്ല.
തുടർച്ചയായി മണിക്കൂറുകളോളം നിൽക്കുന്നതിലൂടെ തൊഴിലാളികൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാമെന്ന നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി തുണിക്കടകളിലെ ജീവനക്കാർക്ക് ഏറെ ആശ്വാസകരമാകും.
Post Your Comments