ശബരിമലയില്‍ ഭകതര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ അധികാരമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി വീണ്ടും പരിഗണിക്കുന്നതിനായി തിങ്കളാഴ്ചയിലേക്ക് മാറ്റി.അഭിഭാഷകനായ എസ്.പ്രശാന്ത് ആണ്.ഹര്‍ജിക്കാരന്‍. സന്നിധാനത്തു പമ്പയിലും 24മണിക്കൂറില്‍ അധികം ഭക്തര്‍ തങ്ങരുത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത്തരത്തില്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡ് നോ അധികാരം ഇല്ലന്നാണ് ഹര്‍ജിക്കാരന്റെ വാദം. തനിക്ക് മൂന്നു ദിവസം സന്നിധാനത്ത് ഭജനമിരിക്കണമെന്നും തന്റെ ആചാര അവകാശത്തെ സര്‍ക്കാര്‍ തടയുക ആണെന്നും ഹര്‍ജിയില്‍ പറയുന്നു. ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ സമാന ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. ഈ ഹര്‍ജിക്കൊപ്പം പ്രശാന്ത് ന്റെ ഹര്‍ജിയും കോടതി പരിഗണിക്കും
Post Your Comments