കൊല്‍ക്കത്ത : നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് വെളളവുമായി വന്ന ടാങ്കര്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിമാമത്തിന്‍റെ അടിഭാഗത്തിന് കേടുപാട് സംഭവിച്ചതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം . 100 ഒാളം യാത്രാക്കാരുമായി പുറപ്പെടാനിരുന്നതാണ് വിമാനം.
അപകടത്തില്‍ യാത്രക്കാര്‍ക്ക് എല്ലാവരും സുരക്ഷിതരാണ്. ടാങ്കര്‍ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം പോയതാണെന്നാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ടാങ്കര്‍ ഒാടിച്ചിരുന്ന ഡ്രെെവറെ ജെലിയില്‍ നിന്നും താല്‍ക്കാലികമായി നീക്കി. അപകടത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്സിന്റെ ക്യൂആര്‍ 541 വിമാനത്തിലാണ് ടാങ്കര്‍ ഇടിച്ചത് .
Post Your Comments