പത്തനംതിട്ട: ശബരിമല നടതുറക്കാനൊരുങ്ങുമ്പോൾ വന്‍സുരക്ഷാ സന്നാഹമാണ് പമ്പയിലും പരിസരപ്രദേശങ്ങളിലുമായി പോലീസ് ഒരുക്കുന്നത്. എന്നാൽ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാൻ കൃത്യമായ സമരനീക്കങ്ങളാണ് ആര്.എസ്.എസ് നടത്തുന്നത്. ആറന്മുള സമരനായകന് കൃഷ്ണന് കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കുഞ്ഞോന് എന്നിവരാണ് സമരം നയിക്കുക.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നീ വടക്കന്‍ ജില്ലകളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള കേഡര്‍മാരെ നവംബര്‍ അഞ്ചിന് ആട്ടചിത്തിരയ്ക്ക് നടതുറക്കുമ്പോള്‍ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിക്കാണ് ഇതിന്റെ ചുമതല. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ തടയാന്‍ ശശികലയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം മാളികപ്പുറങ്ങളാണ് സന്നിധാനത്ത് അണിനിരക്കുക. വിശ്വാസികളെ കേസില്‍ കുടുക്കി ജയിലിലടച്ച് ആത്മവീര്യം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് അതിജീവിക്കാന്‍ ആര്.എസ്.എസ് നേരിട്ടിറങ്ങുമെന്നും ആര്.എസ്.എസ് വ്യക്തമാക്കുന്നു.
Post Your Comments