ചെന്നൈ: രാജ്യത്തെ ഒാൺലൈൻ മരുന്ന് വിൽപ്പന ഈ മാസം 11 വരെ മദ്രാസ് ഹൈക്കോടതി തടഞ്ഞു . തമിഴ്നാട് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ്നടപടി.
കംപ്യൂട്ടറുകൾ വരുന്നതിനും മുൻപുള്ള നിയമങ്ങളാണ് രാജ്യത്ത് മരുന്ന് വിൽപ്പന സംബന്ധിച്ച് ഉള്ളതെന്നും അതിനാൽ ഒാൺലൈൻ മരുന്ന് വിൽപ്പന സംബന്ധിച്ച് കൃത്യമായ നിയമങളില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
പ്രശ്നത്തിൽ സോളിസ്റ്റർ ജനറലിന്റെ നിലപാട് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു.
Post Your Comments