Latest NewsIndia

വടക്കുകിഴക്ക് മണ്‍സൂണ്‍ തകര്‍ത്ത് പെയ്താല്‍ 200 സ്ഥലങ്ങളില്‍ വെള്ളപൊക്കം

ചെന്നൈ : വടക്കുകിഴക്ക് മണ്‍സൂണ്‍ തകര്‍ത്ത് പെയ്താല്‍ 200 സ്ഥലങ്ങളില്‍ വെള്ളപൊക്കം . പറഞ്ഞുവരുന്നത് ചെന്നൈയിലെ വെള്ളപ്പൊക്കത്തെ കുറിച്ചാണ്. ചെന്നൈ നഗരമുള്‍പ്പെടെ സംസ്ഥാനത്തൊട്ടാകെ നവംബര്‍ 1 മുതല്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.. ചെന്നൈ ഉള്‍പ്പെടെ കടലോര ജില്ലകളില്‍ കനത്ത മഴയുണ്ടാകും. ഒരു മാസം വൈകിയാണ് എത്തുന്നതെങ്കിലും ഇത്തവണ സാധാരണ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ. അതിനാല്‍, ഒക്ടോബറില്‍ ലഭിക്കാത്ത മഴകൂടി നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കും.

നഗരത്തിലെ 200 ഇടങ്ങള്‍ വെള്ളപ്പൊക്ക സാധ്യതയുള്ളതാണെന്നു കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പറയുന്നു. നഗരം മഹാപ്രളയത്തില്‍ മുങ്ങിയ 2015-ല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ 306 ആയിരുന്നു. പ്രളയമുണ്ടാകുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഇത്തവണ കൂടുതല്‍ മുന്നൊരുക്കങ്ങളുണ്ട്.

കനത്ത മഴ പെയ്താല്‍ വെള്ളത്തിലാകുന്നവയുടെ പട്ടികയില്‍ നഗരത്തിലെ പ്രധാന റോഡുകളെല്ലാമുണ്ട്. ഇസിആര്‍, വേളാച്ചേരി മെയിന്‍ റോഡ്, നുങ്കമ്പാക്കം ഹൈ റോഡ്, ഡോ.ബെസന്റ് റോഡ്, അണ്ണാശാല, അവ്വൈ ഷണ്‍മുഖം ശാല, ഡോ.ആര്‍.കെ.ശാല, ചാമിയേഴ്‌സ് റോഡ്, കാളിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, ബാസുല്ല റോഡ്, വൈറ്റ്‌സ് റോഡ്, സെറ്റെര്‍ലിങ് റോഡ്, മണലി എക്‌സ്പ്രസ് റോഡ്, തൊണ്ടിയാര്‍പെട്ട് ഹൈ റോഡ്, റിതേര്‍ഡന്‍ റോഡ്, പ്രകാശന്‍ ശാല എന്നിവയെല്ലാം പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button