Latest NewsKeralaIndia

സന്ദീപാനന്ദ ഗിരി കൈലാസ യാത്രയുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി

ആത്മീയ ആചാര്യൻ എന്ന് അവകാശപ്പെടുന്ന സന്ദീപാനന്ദ ഗിരിയുടെ മറ്റൊരു മുഖമാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

കൊച്ചി : സ്വാമി സന്ദീപാനന്ദ ഗിരി നടത്തുന്ന തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്. കൈലാസ യാത്രയുടെ പേരിൽ നിരവധി ആളുകളെ സന്ദീപാനന്ദ ഗിരി വഞ്ചിച്ചതായാണ് പരാതി . ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് 2014 ൽ ഉപഭോക്‌തൃ കോടതിയെ സമീപിച്ചത്. സന്ദീപാനന്ദ ഗിരിയുടെ നേതൃത്വത്തിലുള്ള സ്കൂൾ ഓഫ് ഭഗവത് ഗീത നടത്തുന്ന കൈലാസ യാത്രയിലെ തട്ടിപ്പിന്റെ കഥകളാണ് പുറത്തു വരുന്നത്. എറണാകുളം സ്വദേശിയായ രാജഭക്തനും ഭാര്യയും 2013 ലാണ് സന്ദീപാനന്ദ ഗിരി നടത്തിയ കൈലാസ യാത്രയ്ക്ക് പോയത്.

ഒരു ലക്ഷം രൂപയായിരുന്നു യാത്രയ്ക്കായി ഒരാളിൽ നിന്ന് ഈടാക്കിയത്. എന്നാൽ പണം വാങ്ങുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഒന്നും യാത്രയിൽ സംഭവിച്ചില്ലെന്നു മാത്രമല്ല മാനസരോവർ വരെ എത്തിച്ചു യാത്ര അവസാനിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഭക്തി നിർഭരമാകുമെന്ന് പ്രതീക്ഷിച്ച യാത്രയിൽ സന്ദീപാനന്ദ ഗിരിയുടെ മറ്റൊരു മുഖം ആണ് കണ്ടതെന്നും അനുഭവസ്ഥൻ പറയുന്നു.

കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റായി വാങ്ങിയ 10000 രൂപ തിരിച്ചു നൽകാതെ സന്ദീപാനന്ദ ഗിരി മുങ്ങുകയായിരുന്നു. ഒടുവിൽ ഉപഭോക്‌തൃ കോടതിയിൽ പരാതി എത്തിയപോൾ പണം തിരികെ കൊടുത്തു തടിയൂരി.ഇത്തരം യാത്രയുടെ മറവിൽ നിരവധി പേരിൽ നിന്നും സന്ദീപാനന്ദ ഗിരി ലക്ഷങ്ങൾ തട്ടിയതായാണ് വിവരം. ആത്മീയ ആചാര്യൻ എന്ന് അവകാശപ്പെടുന്ന സന്ദീപാനന്ദ ഗിരിയുടെ മറ്റൊരു മുഖമാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button