കൊച്ചി: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായമായ പതിനായിരം രൂപ നാല് ജില്ലകളില്‍ അനര്‍ഹമായി 799 കുടുംബങ്ങള്‍ കൈപ്പറ്റി. കോഴിക്കോട്, പാലക്കാട്,മലപ്പുറം, വയനാട് ജില്ലകളില്‍ തുക കൈപ്പറ്റിയ 799 കുടുംബങ്ങള്‍ അര്‍ഹരല്ലെന്ന് കണ്ട് തിരിച്ചുപിടിച്ചെന്നും സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഒക്ടോബര്‍ 16 വരെ സംസ്ഥാനത്തൊട്ടാകെ 6,71,077 കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായം നല്‍കിയെന്ന് സംസ്ഥാന ദുരന്ത കൈകാര്യ അതോറിറ്റി വ്യക്തമാക്കുന്നു.
ഇതില്‍ കോഴിക്കോട് നിന്നും 520 കുടുംബങ്ങളും പാലക്കാട് നിന്നും 11 കുടുംബങ്ങളും മലപ്പുറത്ത് നിന്നും 205 കുടുംബങ്ങളും വയനാട്ടില്‍ നിന്ന് 63 കുടുംബങ്ങള്‍ അനര്‍ഹരാണെന്ന് കണ്ടെത്തി. സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്നും 883.82 കോടി രൂപ ജില്ലാ കളക്ടര്‍മാര്ക്ക് നല്‍കിയിരുന്നു. ഇതില്‍ നിന്നും ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസിലാണ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്
Post Your Comments