KeralaLatest News

ശബരിമല: സര്‍ക്കാര്‍ അനുകൂല നിലപാടുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാടുമായി ഹൈക്കോടതി. സുപ്രീം കോടതി വിധി വരുന്നതുവരെ സര്‍ക്കാരിന് കാത്ത് നില്‍ക്കാന്‍ കഴിയില്ല. വിധി നടപ്പാക്കുക എന്നത് മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ വനഭൂമിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഉന്നതിധികാരസമിതി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കരുത്. അനധികൃത പ്രവര്‍ത്തനം നടത്തിയവര്‍ക്ക് എതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടക്കാല റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതി പരിഗണിക്കും.

https://youtu.be/uZ2ovL9mz-4

shortlink

Related Articles

Post Your Comments

Related Articles


Back to top button