ന്യൂ ഡല്‍ഹി : ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമർപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ പ്രതിമ എന്ന ഖ്യാതി നേടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്കരികെ നിൽക്കുന്ന മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന.
മോദിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ശേഷം ദിവ്യ നല്കിയ അടിക്കുറിപ്പ് ഇങ്ങനെ: ഇത് എന്താ പക്ഷി കാഷ്ഠമാണോ?
https://twitter.com/divyaspandana/status/1057842482975817728
തുടർന്ന് ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിയും രംഗത്തെത്തി. കോണ്‍ഗ്രസിന്റെ മൂല്യത്തകര്‍ച്ചയാണ് ദിവ്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നത് എന്നാണ് ബി.ജെ.പി പ്രതികരിച്ചത്. സര്‍ദാര്‍ പട്ടേലിനെതിരായ അധിക്ഷേപവും നരേന്ദ്ര മോദിയോടുള്ള വെറുപ്പും ചേര്‍ന്നതാണ് ആ ഭാഷ എന്നും ഇതാണ് രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്റെ രാഷ്ട്രീയമെന്നും ബി.ജെ.പി മറ്റൊരു പോസ്റ്റിലൂടെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമര്‍ശിച്ചു.
Ummm no, it is the values of the Congress that are dropping.
Historical disdain for Sardar Patel + Pathological dislike for @narendramodi = Such language.
Clearly, @RahulGandhi’s politics of 'love'! https://t.co/1TPCY7Fs4d
— BJP (@BJP4India) November 1, 2018
എന്നാല്‍ ട്വീറ്റ് തന്റെ മാത്രം കാഴ്ചപ്പാടാണെന്നും അത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്കാന് തയ്യാറല്ലെന്നും അതിനു വിശദീകരണം നിങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും ദിവ്യ വീണ്ടും ബി.ജെ.പിക്ക് തിരികെ മറ്റൊരു പോസ്റ്റിൽ മറുപടി നല്കി.
When you’re done huffing & puffing take a breath & hold a mirror to yourselves. My views are mine. I don’t give two hoots about yours. I’m not going to clarify what I meant and what I didn’t cos you don’t deserve one.
— Ramya/Divya Spandana (@divyaspandana) November 1, 2018
Post Your Comments