നിലയ്ക്കല്‍: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് ശേഷമാണ് ശിവരാജനെ കാണാതായത്. ശബരിമലയ്ക്ക് പോയ ശിവരാജനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പന്തളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പന്തളം മുളമ്പുഴ സ്വദേശിയായ ഇയാൾ തുമ്പമണ്ണിൽ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്.
അതേസമയം പൊലീസ് ലാത്തി ചാര്‍ജ് ഭയന്ന് ഓടിയാണ് ശിവരാജന്‍ കാട്ടില്‍ അകപ്പെട്ടതെന്നാണ് ആരോപണം. പൊലീസ് വാഹനം കൊക്കയില്‍ വീണതിന്റെ സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് പന്തളം സ്റ്റേഷനില്‍ ചെന്നപ്പോള്‍ പൊലീസ് പരാതി ആദ്യം സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
Post Your Comments