ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് മുഴഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒരുമിപ്പിക്കാന്‍ ശ്രമം നടത്തുന്ന നായിഡുവുമായുള്ള കൂടിക്കാഴ്ച പ്രതിപക്ഷ ഐക്യത്തിനു ഊന്നല്‍ നല്‍കുമെന്നാണ് സൂചന. അതേസമയം ഡിസംബറില്‍ നടക്കുന്ന തെലുങ്കാന തെരഞ്ഞെടുപ്പിന് സംഖ്യം രൂപൂകരിക്കുന്നതിനെ സംബന്ധിച്ച് കൂടിക്കാഴ്ചയാണെന്ന വിശദീകരണവും ഉണ്ട്.
മുമ്പ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസുമായി സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു. തെലുങ്കാനയിലും സമാനസാഹചര്യം ഉണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതേസമയം സിപിഐ കൂടെ മുന്നണിയുടെ ഭാഗമാവാന്‍ ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ സീറ്റ് വിഭജനം കോണ്‍ഗ്രസിന് വെല്ലുവിളിയാകും. അതേസമയം കഴിഞ്ഞ ദിവസം
ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ബിഎസ്പി അധ്യക്ഷ മായാവതിയുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments