ന്യൂഡല്‍ഹി: ഭൂമി അനുവദിച്ച വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് കാണിച്ച് ഭൂമി തിരിച്ചുപിടിച്ചെടുക്കാന്‍ നോക്കിയ കേന്ദ്രനടപടി കോടതി തടഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമായ ഹെറാള്‍ഡിന്റെ ഭൂമി പിടിച്ചെടുക്കുവാനുള്ള നീക്കമാണ് കോടതി തടഞ്ഞത്.
ഭൂമി ഏറ്റെടുക്കുവാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതിയാണ് തടഞ്ഞിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ഫണ്ടിന്റെ ഹര്‍ജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് എന്ന കെട്ടിടം ഏറ്റെടുക്കുവാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നാഷണല്‍ ഹെറാള്‍ഡിന്റെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കാനായിരുന്നു സ്ഥലം അനുവദിച്ചത്.
എന്നാല്‍ ഇവിടെ പ്രിന്റിംഗ് നടക്കുന്നില്ല, കെട്ടിടത്തിന്റെ ഭൂരിഭാഗവും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ് .
Post Your Comments