പത്തനംതിട്ട•പന്തളം സ്വദേശിയായ അയ്യപ്പ ഭക്തന്റെ മൃതദേഹം ളാഹയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് വ്യാജ പ്രചരണം നടക്കുന്നത്. ഇത്തരം പ്രചരണം നടത്തി കലാപത്തിന് ആഹ്വാനം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് എസ് പി വ്യക്തമാക്കി.
പന്തളം സ്വദേശി ശിവദാസ് എന്നയാളെയാണ് ളാഹക്ക് സമീപം കമ്പകത്തും വളവിലെ കൊക്കയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശിവദാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ശിവദാസിന്‍റേത് അപകട മരണമാണെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Post Your Comments