സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന വഴി ആറ് വയസുകാരി പീഡനത്തിനിരയായി. പഞ്ചാബിലെ പഗ്വാരയിലാണ് സംഭവം. സ്കൂളില്‍ നിന്നെത്തിയ കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അമ്മ രക്തസ്രാവം കണ്ടതോടെ വിവരം പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടി സ്കൂളില്‍ നിന്ന് തിരിച്ച് വരുന്ന വഴിയില്‍ വച്ച് അജ്ഞാതനായൊരാള്‍ പീഡിപ്പിച്ചതാണെന്ന് പൊലീസിന് വ്യക്തമായതായി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ജതീന്ദര്ജിത്ത് സിങ് പറഞ്ഞു.
കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സംഭവത്തെ തുടര്‍ന്ന് കേസെടുത്തു. ഇന്ത്യന്‍ പീനല്‍കോഡിലെ 376-ാം വകുപ്പ് കൂടാതെ പോസ്കോ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments