ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിമാനത്തിന്റേയു പങ്കാളിയുടേയും മറ്റും തന്ത്രപ്രധാനവിവരങ്ങള്‍ മുദ്രവച്ച കവറില്‍ പത്ത് ദിവസത്തിനകം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണം. ഇടപാടിന്റെ നടപടിക്രമങ്ങളും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ് അനുസരിച്ച് വെളിപ്പെടുത്താനാകാത്ത രേഖകളാണ് നല്‍കേണ്ടത്. അതേസമയം പൊതുജനമധ്യത്തില്‍ വെളിപ്പെടുത്താന്‍ കഴിയുന്ന മറ്റ് വിവരങ്ങളെല്ലാം ഹര്‍ജിക്കാര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗബഞ്ചിന്റേതാണ് ആവശ്യം.
എന്നാല്‍ ഔദ്യോഗികരേഖകളുടെ വിശദാംശങ്ങള്‍ നല്‍കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റിനെപ്പോലും ഈ വിശദാംശങ്ങള്‍ അറിയിച്ചിട്ടില്ലെന്നും എജി കോടതിയില്‍ പറഞ്ഞു.
അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ അഡ്വ.പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യം ഇപ്പോള്‍ പരിഗണിയ്ക്കുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ‘കാത്തിരിയ്ക്കൂ, ആദ്യം സിബിഐയ്ക്കുള്ളിലെ പ്രശ്‌നങ്ങളൊക്ക ഒന്ന് ഒത്തുതീരട്ടെ’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മറുപടി. കേസ് ഇനി നവംബര്‍ 14 ന് വീണ്ടും പരിഗണിക്കും.
https://youtu.be/3sY5eTS7JPc
Post Your Comments