ശബരിമല വിഷയത്തില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ എത്തിയില്ല. തമിഴ്‌നാട്, പൊണ്ടിച്ചേരി, കര്‍ണാടക, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാര്‍ക്കായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം.
തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ പത്തരക്കാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ശബരിമല ക്ഷേത്രത്തില്‍ യുവതി പ്രവേശന വിധിയില്‍ എതിര്‍പ്പു നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാർ എത്താത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments