
പെഷവാര്‍•പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അട്ടവുള്ള മര്‍വാതിന് ബലാല്‍സംഗക്കേസില്‍ 105 വര്‍ഷം തടവുശിക്ഷയും 14 ലക്ഷംരൂപ പിഴയും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും ക്യാമ്പസില്‍ രഹസ്യക്ക്യാമറ സ്ഥാപിച്ചതിനുമാണ് അട്ടവുള്ളയ്‌ക്കെതിരെ പാകിസ്ഥാനിലെ പ്രാദേശിക കോടതി തടവ് ശിക്ഷ വിധിച്ചത്.
സ്‌കൂളിന്റെ ഉടമസ്ഥന്‍ കൂടിയായ അട്ടവുള്ളയ്‌ക്കെതിരെ 2017 ജൂലൈ 14ന് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്. കുട്ടികള്‍ക്കകെതിരെയുള്ള അധിക്ഷേപം, അസ്ലീല ചിത്രങ്ങളുടെ പ്രദര്‍ശനം, ബ്ലാക്ക്‌മെയില്‍, നിയമവിരുദ്ധമായ ബന്ധംപുലര്‍ത്തുക എന്നിവയാണ് അട്ടവുള്ളയ്‌ക്കെതിരെ സെഷന്‍സ് കോടതിചുമത്തിയ കുറ്റങ്ങള്‍.
ലൈംഗിക പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഉണ്ടാക്കുന്നതാണ് തന്റെ ഹോബിയെന്ന് ഇയാള്‍ കോടതിയില്‍ കഴിഞ്ഞവര്‍ഷം കുറ്റസമ്മതം നടത്തിയിരിന്നു. വീഡിയോകളെല്ലാം സ്വകാര്യ കമ്പ്യൂട്ടറരില്‍ സൂക്ഷിച്ചിരുന്നു. വീഡിയോകളടങ്ങിയ മറ്റ് പെന്‍ഡ്രൈവുകളും യുഎസ്ബിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments