തിരുവനന്തപുരം: ശബരിമലയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ സേനയെ പമ്പയിലും സന്നിധാനത്തും വിന്യസിയ്ക്കും. ശബരിമല നട നവംബര്‍ അഞ്ചിന് തുറക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച മുതല്‍ സേനയെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത നില നില്‍ക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കാന്‍ ഒരുങ്ങുന്നത്. ഐജി എം.ആര്‍. അജിത് കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഐജി അശോക് യാദവിനാണ് പമ്ബയുടെ ചുമതല.
അതേസമയം ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
നവംബര്‍ 11നുശേഷം വാദം എന്നതില്‍ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ നവംബര്‍ 13നു പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്.
Post Your Comments