അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏകതാപ്രതിമ നിര്‍മിച്ചത് 93കാരനായ ഈ ശില്‍പ്പിയാണ്. 520 അടിയിലേറെയുള്ള ഈ പ്രതിമ ആരാണ് നിര്‍മിച്ചതെന്നറിയാനായിരുന്നു എല്ലാര്‍ക്കും ജിജ്ഞാസ. 182 മീറ്ററുള്ള ഈ പ്രതിമയുടെ ശില്‍പ്പി 93-കാരനായ രാം വാഞ്ചി സുതാറാണ്. രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രിയ്ക്ക് ആദരവ് അര്‍പ്പിച്ചാണ് ഏകതാ പ്രതിമ നിര്‍മ്മിച്ചത്.
‘ഒരു വലിയ ശില്‍പ്പം ഒരു സ്വപ്നമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സ്വപ്നം എന്റെ കൈകളിലൂടെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്’, സുതാര്‍ വ്യക്തമാക്കി. 520 അടിയിലേറെ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമയുടെ രണ്ട് കാലുകളിലും ലിഫ്റ്റും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിമ മെയ്ഡ് ഇന്‍ ചൈനയാണെന്ന ആരോപണങ്ങളെയും ശില്‍പ്പി തള്ളുന്നു. ‘അത്തരം ആരോപണങ്ങള്‍ തെറ്റാണ്. ഡിസൈന്‍ നമ്മുടേതാണ്, സൃഷ്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതും നമ്മളാണ്. ചില ഘടകങ്ങള്‍ ചൈനയില്‍ മാത്രമാണ് ലഭിക്കുന്നത്. ഇത് ഉപയോഗിച്ചിട്ടുണ്ട്’, രാം വാഞ്ചി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അദ്ദേഹത്തിന്റെ ടീമും പദ്ധതിയെക്കുറിച്ച് കൃത്യമായ അവലോകനം നടത്തിയിരുന്നെന്നും ശില്‍പ്പി പറയുന്നു.
Post Your Comments