Latest NewsInternational

അശ്ലീല ചിത്രങ്ങളുടെ വീഡിയോ നിർമ്മാണം ഹോബിയാക്കിയ പ്രിൻസിപ്പൽ പിടിയിലായി

പ്രിന്‍സിപ്പല്‍ അട്ടവുള്ള മര്‍വാതിയാണ് പിടിയിലായത്

പെഷവാര്‍: കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പലിന് 105 വര്‍ഷം തടവുശിക്ഷയും 14 ലക്ഷം പിഴയും. പാകിസ്ഥാനിലെ പ്രാദേശിക കോടതിയാണ് തടവ്ശിക്ഷ വിധിച്ചത്. വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്തതിനും കാംപസുകളില്‍ ഒളിക്യാമറുകള്‍ സ്ഥാപിച്ചതിനുമാണ് പ്രിന്‍സിപ്പല്‍ അട്ടവുള്ള മര്‍വാതിനെതിരെ ശിക്ഷവിധിച്ചത്.

ലൈം​ഗികാതിക്രമങ്ങൾ ഹോബിയാക്കിയ അട്ടവുള്ളയാണ് സ്‌കൂളിന്‍റെ ഉടമസ്ഥനും. വിദ്യാര്‍ഥിയായ ഒരു ആണ്‍കുട്ടി 2017 ജുലായ് 14 ന് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പതിനെട്ട് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സെഷന്‍സ് കോടതി ബാലപീഡനം, അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം, ബലാത്സംഗം, ബ്ലാക്ക്‌മെയ്ല്‍, നിയമവിരുദ്ധമായ ബന്ധം പുലര്‍ത്തുക എന്നിവയിലാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ലൈംഗിക പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഉണ്ടാക്കുന്നതാണ് തന്റെ ഹോബിയെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

ലൈംഗിക വീഡിയോകള്‍ ഇയാള്‍ സ്വന്തം കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട്, പൊലീസ് മെമ്മറി കാര്‍ഡും യുഎസ്ബിയും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button