ജമ്മുകാശ്മിര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് സൈനികരെ വിട്ടയച്ചു. പാക് 30 ബലൂച് റെജിമെന്റിലെ കോണ്‍സ്റ്റബിള്‍മാരായ ഷിറാസ് അഹമ്മദ്, മുംതാസ് ഖാന്‍ എന്നിവരെയാണ് വിട്ടയച്ച്ത്. ഇവര്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതിനാലാണ് വിട്ടയച്ചത്.
കഴിഞ്ഞ ഞായറാഴ്ച അതിര്‍ത്തി കടന്നെത്തിയ ഇവരെ ബിഎസ്എഫ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ തെറ്റൂകാരല്ല എന്നു കണ്ടെത്തുകയായിരുന്നു. അതേസമയം അതിര്‍ത്തിയില്‍ പട്രോളിംഗിനിടെ തങ്ങളുടെ സൈനികരെ കാണാതായ വിവരം പാക്കിസ്ഥാനും ഇന്ത്യയെ അറിയിച്ചിരുന്നു
Post Your Comments