തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് സോളാര്‍ പീഡന കേസോ സോളാറോ അല്ല. തന്നെ
വേദനിപ്പിച്ചത് മറ്റൊന്നാണെന്നും ഉമ്മന്‍ചാണ്ടി മനസ്സ് തുറന്നു പറയുന്നു. തന്നെ ഏറ്റവും വേദനിപ്പിച്ചതു ട്രെയിന്‍ യാത്രാവിവാദമാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. യുഡിഎഫ് കണ്‍വീനര്‍ ആയിരുന്ന സമയത്തെ ട്രെയിന്‍ യാത്രാ വിവാദമാണ്. ഭാര്യയോടൊപ്പം സഞ്ചരിച്ചതിനെ മറ്റുതരത്തില്‍ ചിത്രീകരിച്ചത് തളര്‍ത്തിയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
ശബരിമല പ്രശ്നം യുഡിഎഫിന് തിരിച്ചടിയാവില്ല. യുവതീപ്രവേശത്തില്‍ രാഹുല്‍ ഗാന്ധി വ്യത്യസ്ത അഭിപ്രായം പറഞ്ഞെങ്കിലും യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അവസരം നല്കിയതു നല്ല നിലപാടാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ പോസിറ്റീവായാണ് കാണുന്നത്.ശബരിമല വച്ചുള്ള രാഷ്ട്രീയക്കളി കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല.
Post Your Comments