
കോട്ടയം: ടെലിവിഷന്‍ മറിഞ്ഞ് വീണ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരന്‍ മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി ജെ രതീഷിന്റെ മകന്‍ ജയകൃഷ്ണനാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കളിക്കുന്നതിനിടെ ടി വി മറിഞ്ഞുവീണ് പരിക്ക് പറ്റിയ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച്ത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. അര്‍ച്ചനയാണ് ജയകൃഷ്ണന്റെ അമ്മ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.
Post Your Comments