മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മാലമോഷണം നടത്തിയ മത പഠന വിദ്യാർഥി പൊന്നാനിയിൽ അറസ്റ്റിൽ. തിരൂർ നരിപറമ്പ് സ്വദേശി സ്വാലിഹ് ആണ് പിടിയിലായത്. മോഷണ വസ്തുക്കൾ വളാഞ്ചേരിയിലെ ജ്വല്ലറികളിൽ വിറ്റു. ആർക്കും സംശയം തോന്നാതിരിക്കാൻ സ്വാലിഹ് മതപഠന വേഷത്തിലാണ് ജ്വല്ലറികളിൽ എത്തിയിരുന്നത്. ആറുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്.
ചങ്ങരംകുളം, കുറ്റിപ്പുറം ‘പൊന്നാനി, കൽപകഞ്ചേരി പൊലിസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രതി സ്വാലിഹ് നിരന്തരം മോഷണം നടത്തിയത്. ബൈക്കിലെത്തി റോഡിലൂടെ നടന്നു പോവുന്ന സ്ത്രീകളെ ആദ്യം നിരീക്ഷിക്കും. പിന്നീട് വന്ന് മാല മോഷ്ടിക്കും. ഒറ്റ വലിയിൽ തന്നെ മാല കൈക്കലാക്കും. ഇതാണ് മോഷണ രീതി.മോഷണം കഴിഞ്ഞാൽ പിന്നെ വേഷം മാറും.
മതപഠന വസ്ത്രം ധരിച്ച് ബൈക്കിലിറങ്ങും. ആർക്കും സംശയം തോന്നില്ല. വിവിധ പൊലിസ് സ്റ്റേഷനകളിൽ 7 കേസാണുള്ളത്.പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ വലിയ പ്രതിഷേധമാണ് സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
Post Your Comments