NattuvarthaLatest News

കൺസെഷൻ അനുവദിക്കാത്തതിനെച്ചൊല്ലി തർക്കം; വിദ്യാര്‍ത്ഥികള്‍ കെഎസ്ആര്‍ടിസി ജീവനക്കാരനെ ആക്രമിച്ചു

എടിഓ സജീഷിനാണ് മർദ്ദനമേറ്റത്

തിരുവനന്തപുരം: കൺസെഷൻ നൽകിയില്ലെന്ന കാരണത്താൽ വിദ്യാർഥികൾ കെഎസ്ആർടിസി ജീവനകാരനെ മർദ്ദിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ സജീഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നെയ്യാറ്റിന്‍കരയില്‍ വന്ന് പോകുന്നതിനുളള കണ്‍സെഷന്‍ അനുവധിക്കാത്തതില്‍ കുറെ നാളുകളായി വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലാണ് അതേസമയം ഇന്ന് ഓഫീസിന് പാറത്ത് നില്‍ക്കുകയായിരുന്ന എടിഓ സജീഷിനെ 25 ഓളം വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ അനുവദിക്കാത്തതിന്  ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി

ധനുവച്ചപുരം ഐടിഐലെ വിദ്യാര്‍ഥികളാണ് അക്രമണത്തിന് നേതൃത്വം നലകിയതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോപണം. ആ ക്രമണ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയവരെയും വിദ്യാര്‍ഥികള്‍ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button