Education & Career

ലക്ചറര്‍,അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയിൽ നിയമനം

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.എംബിബിഎസ്/പിജി ഡിപ്ലോമ/പിജി ഡിഗ്രിയും ട്രാവന്‍കൂര്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. പിജി ഡിപ്ലോമ/പിജി ഡിഗ്രി ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓഫിസില്‍ നിന്നും ലഭിക്കുന്ന നിശ്ചിതമാതൃകയിലുള്ള അപേക്ഷ യോഗ്യത,വയസ്,മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ എട്ടിനു രാവിലെ 10.30 നു അഭിമുഖത്തിനു ഹാജരാകണം.ഒരു ഡിപ്പാര്‍ട്‌മെന്റിലേക്കു മാത്രമേ അപേക്ഷിക്കാന്‍ അവസരമുള്ളൂ.ഒരേ ഡിപ്പാര്‍ട്ടുമെന്റിലേക്ക് അപേക്ഷകര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ എഴുത്തുപരീക്ഷ നടത്തുന്നതായിരിക്കും.ഫോണ്‍: 0495-2350205

shortlink

Related Articles

Post Your Comments

Related Articles


Back to top button