Latest NewsKerala

പ്രളയക്കെടുതിയെ മറികടന്ന കേരളത്തെ പ്രശംസിച്ച് കോഹ്‌ലി; നന്ദി പറഞ്ഞ് ഗവര്‍ണര്‍

പ്രളയത്തില്‍ നിന്ന് കേരളം തിരിച്ചു വരുന്നതിനേക്കുറിച്ചും സംസ്ഥാനത്തെത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തേക്കുറിച്ചും

തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിച്ച കേരളത്തെ പ്രശംസിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്ക് നന്ദിയറിച്ച്‌ ഗവര്‍ണര്‍ പി.സദാശിവം. കോഹ്‌ലിയുടെ വാക്കുകള്‍ വിലപ്പെട്ടതാണെന്നും നന്ദിയറിയിക്കുന്നുവെന്നുമാണ് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചത്.

പ്രളയത്തില്‍ നിന്ന് കേരളം തിരിച്ചു വരുന്നതിനേക്കുറിച്ചും സംസ്ഥാനത്തെത്തിയപ്പോള്‍ ലഭിച്ച സ്വീകരണത്തേക്കുറിച്ചും ടീം ​അം​ഗ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ലീ​ല ഹോ​ട്ട​ലി​ലെ ബു​ക്കില്‍ കോഹ്‌ലി കുറിച്ചിരുന്നു. കോഹ്‌ലിയുടെ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു.

“ഇ​വി​ടെ വ​രു​ന്ന​തും ഇ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്ന ഉ​ണ​ര്‍​വും വ​ള​രെ​യ​ധി​കം ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യം ഓ​രോ​രു​ത്ത​രും ആ​സ്വ​ദി​ക്കേ​ണ്ട​താ​ണ്. ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടാ​യ കേ​ര​ള​ത്തി​ലേ​ക്ക് ഞാ​ന്‍ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു. തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ലാ​ണ് കേ​ര​ളം. പൂ​ര്‍​ണ​സു​ര​ക്ഷി​ത​മാ​ണ് കേ​ര​ളം സ​ന്ദ​ര്‍​ശി​ക്കാ​ന്‍. ഞാ​ന്‍ ഇ​വി​ടെ​യു​ള്ളി​ട​ത്തോ​ളം സ​മ​യം എ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ഈ ​സ്ഥ​ല​ത്തി​ന് ഞാ​ന്‍ ന​ന്ദി അ​റി​യി​ക്കു​ന്നു’- ഇതായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button