Latest NewsNattuvartha

പോലീസെന്ന വ്യാജേനയെത്തി പണം തട്ടാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

ഷാഡോ പോലീസായി വേഷം മാറി കബളിപ്പിച്ചു പണം തട്ടാനായിരുന്നു ശ്രമം

ചവറ: പോലീസുകാരെന്ന വ്യാജേന പണം തട്ടാൻ ശ്രമം . തേവലക്കര പാലയ്ക്കല്‍ കളീക്കതെക്കതില്‍ അഭിജിത്ത് (27), ചേര്‍ത്തല ബിഎംസി നഗര്‍ – 25 ല്‍ വട്ടത്തറ അര്‍ജ്ജുന്‍ (21) എന്നിവർ പോലീസ് പിടിയിൽ. കൊല്ലത്തുള്ള പുസ്തകശാല ഉടമ ബിനു ജോസഫിനെ ഷാഡോ പോലീസായി വേഷം മാറി കബളിപ്പിച്ചു പണം തട്ടാനായിരുന്നു ശ്രമം.

ബിനു ജോസഫിന്റെ കടയിലെ ജീവനക്കാരനായിരുന്നു അര്‍ജ്ജുന്‍. ഇയാള്‍ ഷാഡോ പോലീസിന്റെ പിടിയിലാണന്നും 10,000 രൂപാനല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നും ബിനു ജോസഫിനെ അഭിജിത്ത് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബിനു ജോസഫ് കൊല്ലത്തെ ഷാഡോ പോലീസുമായി ബന്ധപ്പെടുകയും പോലീസുകാരായ നന്ദകുമാര്‍, റിബു എന്നിവരുടെ തന്ത്രപരമായ നീക്കത്തിലൂടെ ഇവരെ കുടുക്കുകയും എസ്‌ഐ. സുകേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button