KeralaLatest NewsIndia

‘മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് ക്രൂരമായി മർദ്ദിച്ചു’ : ഗുരുതരാവസ്ഥയിൽ വിദ്യാർത്ഥി ആശുപത്രിയിൽ

നാഭിക്ക് ചവിട്ടിയതിൽ കിഡ്നിക്ക് ക്ഷതമേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

മലപ്പുറം : മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേര്‍ന്ന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മങ്കട ഗ്രാമപഞ്ചായത്തില്‍ കൊണ്ടംപുറത്ത് അനില്‍ കുമാറിന്റെ മകന്‍ യദുകൃഷ്ണനാണ് മര്‍ദ്ദനമേറ്റത്. സംഘത്തിന്റെ അടിയേറ്റ് യദുകൃഷ്ണന്റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. തോളെല്ലിന്റെ പരിക്ക് ഗുരുതരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൂടാതെ നാഭിക്ക് ചവിട്ടിയതിൽ കിഡ്നിക്ക് ക്ഷതമേറ്റതായും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മൈസൂര്‍ കാവേരി കോളേജില്‍ രണ്ടാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയാണ് യദുകൃഷ്ണന്‍.

കോളേജില്‍ നിന്നുള്ള വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആണ് സംഭവം ഉണ്ടായത്. കാറിലെത്തിയ ഏഴംഗസംഘം യദുവിനെയും കൂട്ടുകാരെയും ആക്രമിച്ചെന്നാണ് പരാതി. കൂട്ടുകാരായ വഴിക്കടവ് സ്വദേശികളായ ഷെറിന്‍, ഷിജു മാത്യു എന്നിവര്‍ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. യുവാക്കളുടെ സമീപത്തേക്ക് കാറിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞതോടെ ഇവരുടെബൈക്കിന്റെ താക്കോല്‍ ബലമായി വാങ്ങുകയും ബൈക്കിന്റെ സീറ്റ് ഉയര്‍ത്തി തിരച്ചില്‍ നടത്തുകയും ചെയ്തു.

ബൈക്കിലുണ്ടായിരുന്ന ഫയലുകള്‍ എല്ലാം വാരിവലിച്ച് നശിപ്പിച്ചു. ഇത് തടയാനെത്തിയ യദുകൃഷ്ണനെ സംഘം ചേര്‍ന്ന് മർദ്ദിക്കുകയായിരുന്നു. നാഭിക്ക് ചവിട്ടേറ്റ യദുകൃഷ്ണന്‍ നിലത്തുവീണു. അടികൊണ്ട് തോളെല്ല് പൊട്ടിയിട്ടുണ്ട്.അക്രമി സംഘത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മങ്കട ചേരിയം സ്വദേശി വാഹിദ് മന്ദേടത്തുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മങ്കടം ചേരിയം സ്വദേശികളായ നിഷാദ് ചോലശ്ശേരി, അഫ്‌സല്‍ പുല്‍വീട്ടില്‍, ഷംസുദ്ദീന്‍ ചോലശ്ശേരി എന്നിവരെ മങ്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൺ മാനേ ഒഴിവാക്കാൻ ശ്രമങ്ങളുണ്ടെന്ന് യദു കൃഷ്ണന്റെ പിതാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button