KeralaLatest NewsIndia

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കേസ്

ബോര്‍ഡില്‍ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം തയാറാക്കി. ദേവസ്വം മുന്‍ ഭരണ സമിതിക്കെതിരെയാണ് റിപ്പോര്‍ട്ട്.
ബോര്‍ഡില്‍ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

തുഷാറിനൊപ്പം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് ടി. വി.ചന്ദ്രമോഹനെയും വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്.അതെ സമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ ഡി എ യ്ക്കൊപ്പം ശക്തമായ പിന്തുണയുമായി സമര പരിപാടികളിൽ മുൻ നിരയിലുള്ളതിന്റെ പക പോക്കൽ ആണ് വിജിലൻസ് കേസെന്നാണ് തുഷാറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button