Latest NewsKerala

രാജിവെച്ചത് കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്ത്: തോമസ് ചാണ്ടി

ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ല

കൊച്ചി: താൻ മന്ത്രിസ്ഥാനത്തു നിന്ന് താന്‍ രാജിവെച്ചത് കളക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ വിഷമം മൂലമെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ലൈംഗിക ആരോപണത്തില്‍പ്പെട്ട് എന്‍സിപിയുടെ മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ രാജിവെച്ചപ്പോഴാണ് കുട്ടനാട് എംഎല്‍എയായ തോമസ് ചാണ്ടി ഗതാഗത മന്ത്രിയായത്. എന്നാല്‍, പാടശേഖരം കയ്യേറി റിസോര്‍ട്ടിലേക്ക് റോഡ് പണിതെന്ന കേസില്‍ സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശം വന്നതോടെ തോമസ് ചാണ്ടിയ്ക്കു രാജിവെക്കേണ്ടി വരികയായിരുന്നു.

തനിക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി പരിഗണിക്കാനാവില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു. വക്കീലിന്‍റെ പിഴവു കൊണ്ടാണ് രാജിവെക്കേണ്ട സാഹചര്യമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button