Latest NewsKeralaIndia

അതിര്‍ത്തി കടന്ന് പാകിസ്താന്റെ മണ്ണിൽ നടത്തിയ മിന്നലാക്രമണത്തില്‍ പകച്ച്‌ പാക് പട്ടാളം, മൂന്ന് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യന്‍ സേന

അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.

ശ്രീനഗര്‍: അതിര്‍ത്തിയിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ സംഘര്‍ഷം അതീവ രൂക്ഷമാകുന്നു. യുദ്ധസമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഇന്ത്യയ്ക്ക് നേരയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് അതിര്‍ത്തി കടന്നും സൈന്യം തിരിച്ചടി നല്‍കുന്നുണ്ട്.ഇന്ത്യയെ ഭീകരര്‍ ആക്രമിച്ചാലും പാക് സൈന്യത്തിന് നേരെ അതിവേഗ തിരിച്ചടിയാണ് ഇന്ത്യന്‍ പട്ടാളം നല്‍കുന്നത്. അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്.

നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിനു നേരെ ഇന്ത്യയുടെ മിന്നലാക്രമണം സംഘര്‍ഷത്തെ പുതിയ തലത്തിലെത്തുകയാണ്. കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ മുന്നിലാക്രമണം. 2016 ലെ മിന്നലാക്രമണത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു ആക്രമണം.

ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖയില്‍നിന്ന് 18-20 കിലോമീറ്റര്‍ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു കഴിഞ്ഞില്ല. അക്രമണത്തിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു.

ഉറിയിലെ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറില്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരരുടെ 7 താവളങ്ങള്‍ക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്. എന്നാല്‍ ഇത്തവണ ഇന്ത്യ ലക്ഷ്യമിട്ടത് പാക് സൈനിക താവളത്തെയാണ്. അതായത് പാക്കിസ്ഥാനെ അതിശക്തമായി പ്രകോപിപ്പിക്കുകയാണ് ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയാല്‍ അതിരൂക്ഷമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ സമാനമായ അക്രമണത്തിന് പാക്കിസ്ഥാന്‍ മുതരില്ല. കാര്‍ഗിലില്‍ നിന്ന് ലഭിച്ച പാഠമാണ് ഇതിന് കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button