Latest NewsGulf

അപകടത്തിൽപ്പെട്ട് പരിക്കേറ്റവരെ റോഡില്‍ പറന്നിറങ്ങി രക്ഷിച്ച് ഷാർജ പൊലീസ്

അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സ്വദേശിയെയും നാലു മക്കളെയും

ഷാർജ : അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ സ്വദേശിയെയും നാലു മക്കളെയും റോഡില്‍ പറന്നിറങ്ങി ഷാർജ പൊലീസ് രക്ഷിച്ചു. ഖൽബ–മെലിഹ് റോഡിലാണ് സംഭവം. അപകടം സംഭവിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളിൽ പൊലീസ് പട്രോൾ സംഘം എത്തിയെങ്കിലും ഗുരുതരമായി പരുക്കേറ്റ യാത്രക്കാരെ എയർ ആംബുലൻസ് റോഡിൽ ഇറക്കി രക്ഷിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രസ്തുത ഭാഗത്ത് അപകടം ഉണ്ടായിട്ടുണ്ടെന്ന വിവരമാണ് ഷാർജ പൊലീസിന്‍റെ ആസ്ഥാനത്തെ സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചത്. ഉച്ചയ്ക്ക് രണ്ടു മുപ്പതിനാണ് സന്ദേശം ലഭിച്ചതെന്നും സെൻട്രൽ റീജിയൺ ഡയറക്ടർ ബ്രി. ജനറൽ. അഹമ്മദ്ബിൻ ദർവേഷ് പറഞ്ഞു. മലീഹ–ഖൽബ റോഡിലൂടെ സഞ്ചരിക്കുമ്പോൾ വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button