ദോഹ: ഖത്തറില്‍ ഇനിമുതല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളികള്‍ക്ക് രാജ്യം വിടാം. രാജ്യം വിടാനുള്ള എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുമെന്ന് സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ഖത്തര്‍ അമീര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കമ്പനിയില്‍ ഉടമ നിശ്ചയിക്കുന്ന അഞ്ചുശതമാനം ആളുകള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് വേണ്ടിവരും. രണ്ട് മാസം നീണ്ട ബോധവത്കരണ ക്യാംപയിനുകള്‍ക്ക് ശേഷമാണ് തൊഴില്‍ മന്ത്രാലയം നിയമം നടപ്പിലാക്കുന്നത്.
ഖത്തറില്‍ കമ്പനി ആക്ടിന് കീഴില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്കാണ് രാജ്യം വിടണമെങ്കില്‍ തൊഴില്‍ ഉടമയുടെ അനുവാദമായ എക്സിറ്റ് പെര്‍മിറ്റ് ആവശ്യമായിരുന്നത്. എന്നാല്‍ പുതിയ നിയമഭേദഗതി നിലവില്‍ വന്നതോടെ തൊഴിലാളികകളുടെ അവകാശസംരക്ഷണമാണ് ഉറപ്പുവരുത്തുന്നത്. കമ്പനി എക്സിറ്റ് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്ന അഞ്ചു ശതമാനം തൊഴിലാളികളുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനായി തൊഴില്‍ മന്ത്രാലയത്തിന് കൈമാറണം.
Post Your Comments