Latest NewsIndia

അന്തരീക്ഷ മലിനികരണം : നിരവധിപേര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ തോത് വര്‍ദ്ധിച്ചു. അനുവദനീയതനീയമായതിലും എട്ട് ഇരട്ടിയിലധികമാണ് മലിനീകരണം വര്‍ധിച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ക്ക് ശാരീരിക അവശതകള്‍ അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രവേശിപ്പിച്ചു.

ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 397 എന്ന ഗുരുതര നിലയിലെത്തിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അനുവദനിയമായതിനെക്കാള്‍ എട്ട് മടങ്ങ് കൂടുതലാണിത്.

ഡല്‍ഹിയില്‍ ഒരാള്‍ ഇപ്പോള്‍ ശ്വസിക്കുന്നത് പത്തിലേറെ സിഗരറ്റുകള്‍ വമിക്കുന്ന വിഷാംശമുള്ള പുകയ്ക്ക് സമാനമായ വായു. ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും പാര്‍ലമെന്റും മലിനീകരണ പുകയില്‍ മൂടി.

ഇരുപത്തി നാല് മണിക്കൂറിനിടെ ഡല്‍ഹിയിലെ അന്തരീക്ഷം അപകടകരമായ രീതിയില്‍ ഉയര്‍ന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അന്തരീക്ഷ വായു നിലവാര സൂചിക അനുസരിച്ച് അപകടകരമായ 397 എന്ന് നിലയിലാണ് ഡല്‍ഹി.അനുവദനിയമായ അളവ് 1 മുതല്‍ 50 വരെ മാത്രമാണ്.

വായു മലിനീകരണം മൂലം കണ്ണ് ചുവന്ന് ചൊറിച്ചില്‍ ഉണ്ടാകുമെന്നും, ശ്വസസംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുമെന്നും അരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ക്ക് അന്തരീക്ഷത്തെ പ്രശ്നത്തെക്കുറിച്ച് പരാതി പറയാന്‍ സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ട് തുറക്കാന്‍ പോല്യൂഷന്‍ കണ്‍ഡ്രോള്‍ ബോര്‍ഡിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

https://youtu.be/9q6cCnId_wY

shortlink

Related Articles

Post Your Comments

Related Articles


Back to top button