മെക്സികോ സിറ്റി: മെക്‌സികോയില്‍ കുടുങ്ങി കിടക്കുന്ന് അഭയാര്‍ഥികള്‍ക്ക് കൈത്താങ്ങാവാനൊരുങ്ങി രാജ്യം. മെക്‌സിക്കോയില്‍ താമസിക്കാന്‍ അപേക്ഷ നല്‍കുന്ന കുടിയേറ്റകാര്‍ക്ക് താത്കാലിക ജോലി അനുമതി നല്‍കാന്‍ ഭരണകൂടം തചീരുമാനിച്ചു. കൂടാതെ താല്‍ക്കാലിക തിരിച്ചറിയല്‍ രേഖകളും ചികിത്സയും വിദ്യാഭ്യാസവും നല്‍കുന്നതിനും ആലോചനയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
യുഎസിലേയ്ക്കു പോകുന്ന കുടിയേറ്റക്കാര്‍ താല്‍ക്കാലിക അഭയസ്ഥാനമായി തെരഞ്ഞെടുക്കുന്നത് മെക്സിക്കോയെയാണ്. എന്നാല്‍ യുഎസിലേയ്ക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കോ അതിര്‍ത്തിയില്‍ 800 സൈനികരെ വിന്യസിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇതോടെ മധ്യ അമേരിക്കയില്‍ നിന്ന് യുഎസിലേക്ക് കുടിയേറാനായി എത്തിയ ആയിരക്കണക്കിന് പേര്‍ മെക്സിക്കോയില്‍ കുടുങ്ങി.
മെക്സിക്കോയില്‍ താല്‍ക്കാലിക അഭയം തേടുന്ന കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ സഹായം ലഭ്യമാക്കാനാണ് മെക്സിക്കോ ഭരണകൂടത്തിന്റെ തീരുമാനം. മെക്സിക്കോ നിങ്ങളുടെ വീടായി കരുതാമെന്നും രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും പ്രസിഡന്റ്എന്റിക് പെനാ നിറ്റോ പറഞ്ഞു.
Post Your Comments